തൃശ്ശൂരുകാരുടെ ഉണ്ടു ഇനി ഇന്ത്യൻ നേവി ടീമിൽ

- Advertisement -

കഴിഞ്ഞ ദിവസം ഇൻഡിപെൻഡൻസ് ഡേ കപ്പ് നേടിയ ഇന്ത്യൻ നേവി ടീമിന്റെ കരുത്ത് മുഴുവൻ മലയാളി താരങ്ങളായിരുന്നു. ആറിലധികം മലയാളി താരങ്ങൾ ബൂട്ടണിഞ്ഞ് ഇന്ത്യൻ നേവി ടീമിലെ ഏറ്റവും പുതിയ സാന്നിദ്ധ്യം തൃശ്ശൂർ പുത്തൂർ സ്വദേശിയായ ഹരികൃഷ്ണൻ എന്ന തൃശ്ശൂരുകാരുടെ ഉണ്ടു ആയിരുന്നു. കേരളത്തിലെ മികച്ച യുവതാരങ്ങളുടെ കൂട്ടത്തിൽ ഉള്ള പേരാണ് മധ്യനിര താരമായ ഹരികൃഷ്ണന്റേത്.

കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് ഹരികൃഷ്ണനെ ഇന്ത്യൻ നേവി ടീമിൽ എത്തിച്ചത്. കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളയുടെ വിങ്ങറായും മധ്യനിരക്കാരനായും ആയിരുന്നു ഹരികൃഷ്ണൻ കളിച്ചത്. മുംബൈയിൽ നടന്ന ഇന്ത്യ അണ്ടർ 23 ക്യാമ്പിന്റെ ഭാഗവുമായിട്ടുണ്ട് ഹരികൃഷ്ണന്.

ഉണ്ണികൃഷ്ണൻ , വിജയാ ഉണ്ണികൃഷ്ണൻ എന്നിവരുടെ മകനായ ഹരികൃഷ്ണൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ഫുട്ബോൾ കാര്യമായി എടുക്കാൻ തുടങ്ങിയത്. ആദ്യ കോച്ചായ പുരുഷോത്തമൻ സാറും സേതുമാധവൻ സാറുമാണ് ഹരികൃഷന്റെ ടാലന്റ് കണ്ടെത്തുത്. മോഡൽ സ്കൂളിൽ പ്ലസ് വൺ പ്ലസ് ടു പൂർത്തിയാക്കിയ ഹരികൃഷ്ണൻ പിന്നീട് കേരളവർമ്മ കോളേജിന്റെ താരവുമായി.

മുൻ ഇന്ത്യൻ അണ്ടർ 17 അസിസ്റ്റന്റ് കോച്ച് നാരായണൻ സാറായിരുന്നു കേരളവർമ്മ കോളേജിൽ ഹരികൃഷ്ണന്റെ കോച്ച് അദ്ദേഹം വഴിയാണ് ഹരികൃഷ്ണൻ എഫ് സി കേരളയിൽ എത്തുന്നതും. പ്ലസ്ടു കാലം മുതലേ മികച്ച രീതിയിൽ കളിക്കുന്ന ഹരികൃഷ്ണൻ മൂന്നു തവണ കേരള അണ്ടർ 21 ടീമിൽ എത്തിയിട്ടുണ്ട്. 2014, 2015, 2016 വർഷങ്ങളിലാണ് ഹരി കേരള ടീമിന്റെ ഭാഗമായത്.

സ്വന്തം നാട്ടിലെ ക്ലബായ കെ കെ എഫ് സി പുത്തൂരിനും ഹരികൃഷ്ണന്റെ വളർച്ചയിൽ പ്രധാനപങ്കുണ്ട്. നാട്ടിലെ ക്ലബും ഒപ്പം സുഹൃത്തുകളും ചേട്ടൻ ലാൽകൃഷ്ണയും തരുന്ന പിന്തുണയുമാണ് തന്റെ വളർച്ചയുടെ പിറകിൽ എന്നാണ് തൃശ്ശൂരിന്റെ സ്വന്തം യുവതാരം കരുതുന്നത്. ഐ എം വിജയനേയും മെസ്സിയേയുമാണ് ഹരികൃഷണൻ ഇഷ്ടതാരങ്ങളായി കണക്കാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement