വയനാട് പ്രീമിയർ ലീഗ്, മൂന്നിൽ മൂന്നും ജയിച്ച് സ്പൈസസ്

- Advertisement -

ഗ്രൂപ്പ് ബിയിലെ ചാമ്പ്യനാരാണെന്ന ചോദ്യത്തിന് ഇന്നലത്തെ രാത്രിയോടെ തീരുമാനമായി. കളിച്ച മൂന്നിലും ഏകപക്ഷീയമായ വിജയം നേടിയ സ്പൈസസ് മുട്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ട് ഉറപ്പിച്ചു. ഇന്നലെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്പൈസസ് മുട്ടിൽ യുവന്റസ് മേപ്പാടിയെ തകർത്തത്. നേരത്തെ ഓക്സ്ഫോർഡ് എഫ് സി കല്പറ്റയേയും മഹാത്മാ എഫ് സിയേയും സ്പൈസസ് മുട്ടിൽ പരാജയപ്പെടുത്തിയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരി പി എൽ സി പെരിങ്ങോടയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫ്രണ്ട് ലൈൻ ബത്തേരിയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട പി എൽ സി പെരിങ്ങോട ഇതോടെ വയനാട് പ്രീമിയർ ലീഗിൽ നിന്നുക് പുറത്തായി.

ഇന്ന് നടക്കുന്ന നിർണായക മത്സരങ്ങളിൽ ഡൈനാമോസ് അമ്പലവയൽ ഇൻസൈറ്റ് പനമരത്തേയും, എ എഫ് സി അമ്പലവയൽ വയനാട് ഫാൽക്കൺസിനേയും നേരിടും.

Advertisement