മലപ്പുറത്തെ തകർത്ത് തിരുവനന്തപുരം

സ്റ്റേറ്റ്‌ സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചമ്പ്യൻഷിപ്പിൽ തിരുവനന്തപുരം കരുത്തരായ മലപ്പുറത്തെ 5-0 എന്ന സ്കോറിനു തകർത്തു വിട്ടു. കളിപെരുമയുടെ നാട്ടുകരായ മലപ്പുറത്തെ തീർത്തും നിഷ്പ്രഭ്മാക്കികൊണ്ടായിരുന്നു തിരുവനന്തപുരത്തിന്റെ പ്രകടനം. ആദ്യ കളിയിൽ പാലക്കാടിനെ 6 ഗോളുകൾക്ക്‌ പരാജയപ്പെടുത്തിയ തിരുവനന്തപുരം നിലവിൽ 2 മൽസരങ്ങളിൽ നിന്നും 11 ഗോൾ അടിച്ചു ഒരു ഗോൾ പോലും വഴങ്ങാതെ സെമി ഫൈനലിലേക്ക് യോഗ്യത നേടി.

മറ്റൊരു മൽസരത്തിൽ ശക്തരായ കോഴിക്കോടിനെ ഇടുക്കി ഗോൾ രഹിത സമനിലയിൽ തളച്ചു. പൊതുവെ വേഗത കുറഞ്ഞ മൽസരത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല.

ടൂർണമെന്റിൽ ഇന്നു ആതിഥേയരായ വയനാട്‌ പത്തനംതിട്ടയെ നേരിടും. വൈകിട്ട്‌ 4മണിക്ക്‌ എച്ച്‌.എം.എൽ സ്റ്റേഡിയത്തിലാണു മൽസരം