
സുബ്രതോ കപ്പ് അണ്ടർ 14 വിഭാഗത്തിൽ എം എസ് പി മലപ്പുറം കേരള ചാമ്പ്യന്മാർ. ഇന്നലെ അണ്ടർ 17 വിഭാഗത്തിൽ ഫൈനലിൽ എം എസ് പിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു. അണ്ടർ 17 വിഭാഗത്തിൽ എം എസ് പിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ BEMHSS തന്നെ ആയിരുന്നു അണ്ടർ 14 വിഭാഗത്തിലും ഫൈനലിൽ എത്തിയത്. പക്ഷെ ഇത്തവണ മികച്ചു നിന്നത് എം എസ് പി ആയിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എം എസ് പി മലപ്പുറം BEMHSSനെ ഇന്ന് പരാജയപ്പെടുത്തിയത്. ഫറൂഖ് എച് എസ് എസ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ഫൈനൽ.
നേരത്തെ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ എം എസ് പിയെ കീഴടക്കി BEMHSS ചാമ്പ്യന്മാരായിരുന്നു. സുബ്രൊതോ കപ്പ് അണ്ടർ പതിനേഴ് പെൺകുട്ടികളുടെ വിഭാഗത്തിൽ കല്ലാനോട് സെന്റ് മേരീസ് എച്ച് എസാണ് ചാമ്പ്യന്മാരായത്. തിരുവനന്തപുരം വെള്ളായണി എച്ച് എസ് എസ്സിനെ 3-2ന് തോൽപ്പിച്ചാണ് സെന്റ് മേരീസ് ചാമ്പ്യന്മാരായത്.
കേരള ചാമ്പ്യന്മാരായ മൂന്നു ടീമുകളും ഓഗസ്റ്റു 22 മുതൽ ഡെൽഹിയിൽ വെച്ച് നടക്കുന്ന സുബ്രതോ കപ്പ് ദേശീയ തല മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial