സബ് ജൂനിയർ ഫുട്ബോൾ; മലപ്പുറവും തൃശ്ശൂരും ഫൈനലിൽ

- Advertisement -

37ാമത് കേരള സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാളെ കിരീട പോരാട്ടം നടക്കും. ചേർത്തല സെംറ്റ് മൈക്കിൾസ് കോളേജിൽ വെച്ച് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ശക്തരായ മലപ്പുറം ജില്ല തൃശ്ശൂർ ജില്ലയെ നേരിടും.

സെമി ഫൈനലിൽ പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിൽ എത്തിയത്. കാസർഗോഡ് ജില്ലാ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് തൃശൂർ ജില്ല ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement