സബ്ജൂനിയർ ഫുട്ബോൾ; എറണാകുളം ഫൈനലിൽ

- Advertisement -

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ഫൈനലിൽ. ഇന്ന് സെമിയിൽ പാലക്കാടിനെ പരാജയപ്പെടുത്തിയാണ് എറണാകുളം ഫൈനലിൽ എത്തിയത്. പെനാൾട്ടി വരെ നീണ്ടു നിന്ന പോരിനൊടുവിലായിരുന്നു എറണാകുളത്തിന്റെ ജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. എറണാകുളാത്തിനായി അഭിജിതും ആദിത്യനും ഗോൾ നേടി‌. പാലക്കാടിനായി മിഷാലും ഫർഹാനുമാണ് ഗോൾ നേടിയത്.

പെനാൾട്ടിയിൽ 5-4നാണ് എറണാകുളം വിജയിച്ചത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ കണ്ണൂരും മലപ്പുറവും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement