സബ്ജൂനിയർ ഫുട്ബോൾ; മഴ കാരണം ഫൈനൽ മാറ്റിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഇന്ന് നടക്കേണ്ടിയിരുന്ന ഫൈനൽ മാറ്റിവെച്ചു. ഇന്ന് മലപ്പുറവും എറണാകുളവും തമ്മിൽ നടക്കേണ്ട ഫൈനലാണ് മാറ്റിവെച്ചത്. അവസാന ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴ ആണ് കളി മാറ്റിവെക്കാൻ കാരണം. ഇന്ന് മാറ്റിവെച്ച ഫൈനൽ പിന്നീടൊരു ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനക്കാരുടെ മത്സരത്തിൽ കണ്ണൂരിനെ പാലക്കാട് തോൽപ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial