സൗത്ത് സോക്കേർസ്-എഫ് സി കേരള ഫുട്ബോൾ ഫിയസ്റ്റ് തൃശ്ശൂരിൽ

കേരള ഫുട്ബോളിന്റേയും ഇന്ത്യൻ ഫുട്ബോളിന്റേയും ഉയർച്ചക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ സൗത്ത് സോക്കോർസും കേരളത്തിന്റെ ജനകീയ ക്ലബായ എഫ് സി കേരളയും ചേർന്ന് നാളെ (27-08-2017) തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഒരു സംഗമം ഒരുക്കുകയാണ്. കേരളത്തിന്റെ അങ്ങോളമുള്ള ഫുട്ബോൾ സ്നേഹികൾ പങ്കെടുക്കുന്ന സംഗമത്തിൽ ഫുട്ബോൾ വിദഗ്ധരുടെ ക്ലാസുകൾ, ഫുട്ബോൾ സ്നേഹികളുടെ അനുഭവ കുറിപ്പുകൾ പങ്കുവെക്കൽ, സൗഹൃദ മത്സരങ്ങൾ, ഒപ്പം ഓണാഘോഷവും ഒക്കെയുണ്ട്.
ഫുട്ബോളിലെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുകയും ചർച്ചകളും പങ്കുവെക്കുന്ന ഫേസ്ബുക്ക് വാട്സാപ്പ് കൂട്ടായ്മയാണ് സൗത്ത് സോക്കേഴ്സ്. ആ കൂട്ടായ്മയോട് ആദ്യമായി അനുഭാവം പ്രകടിപ്പിച്ച ഒരു ടീം ആണ് എഫ് സി കേരള.
നാളെ നടക്കുന്ന ഫുട്ബോൾ ഫിയസ്റ്റയിൽ എല്ലാ ഫുട്ബോൾ പ്രേമികൾക്കും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് സ്വാഗതമരുളുകയാണ് സൗത്ത് സോക്കേർസും എഫ് സി കേരളയും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial