സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചമ്പ്യൻഷിപ്‌: പാലക്കാടിനെ ഗോൾ മഴയിൽ മുക്കി തിരുവനന്തപുരം, മലപ്പുറത്തിനും ജയം .

- Advertisement -

വയനാട്‌ വെച്ചു നടക്കുന്ന 53-ാ‍മതു സീനിയർ ഇന്റർ-ഡിസ്ട്രിക്റ്റ്‌ ചമ്പ്യൻഷിപ്പിൽ തിരുവനന്തപുരം പാലക്കാടിനെ 6-0 ഏന്ന സ്കോറിനു തകർത്തു. മൽസരത്തിലുടനീളം മേധാവിത്വം പുലർത്തിയ തിരുവനന്തപുരം ഒരിക്കൽപോലും പാലക്കാടിനു മുന്നേറാൻ അവസരം നൽകിയില്ല, മറ്റൊരു മൽസരത്തിൽ കരുത്തരായ മലപ്പുറം കണ്ണൂരിനെ 2-1നു തോൽപിച്ചു, ഇരു ടീമുകളും നന്നായി കളിച്ച മൽസരത്തിൽ അന്തിമ വിജയം മൽസരത്തിനായിരുന്നു.

ടൂർണമെന്റിൽ നാളെ കോഴിക്കോട്‌ ഇടുക്കിയെയും മലപ്പുറം തിരുവനന്തപുരത്തെയും നേരിടും.

എച്‌.എം.എൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മൽസരങ്ങളിൽ ആദ്യ മൽസരം 2മണിക്കും, 2-ാ‍ം മൽസരം 4മണിക്കും ആരംഭിക്കും.

Advertisement