​ഷാജഹാൻ മെമ്മോറിയൽ ടൂർണമെന്റ് നാളെ മുതൽ

- Advertisement -

പൂക്കാട്ടിരി സഫ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജ് സംഘടിപ്പിക്കുന്ന ഷാജഹാൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് നാളെ തുടക്കമാകും. അപകടത്തിൽ മരണപ്പെട്ടുപോയ ഷാജഹാൻ ബഷീർ എന്ന പ്രിയ വിദ്യാർത്ഥിയുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 2012 മുതൽ നടത്തി വരുന്ന ടൂർണമെന്റാണിത്.

ഇരുപത്തി ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ടീമുകളുകളാണ്. മത്സരിക്കുന്ന ഇരുപത്തി ആറു ടീമുകളും. സഫ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. നോക്കൗട്ട് രീതിയിൽ നടത്തുന്ന ടൂർണമെന്റിലെ വിജയികളെ അറിയാൻ തിങ്കളാഴ്ച വരെ കാത്തുനിൽക്കണം. തിങ്കളാഴ്ച്ചയാണ് ഫൈനൽ മത്സരം നടക്കുക.

Advertisement