സെപ്റ്റ് മലപ്പുറം ഫുട്ബോൾ ഫെസ്റ്റ് നാളെ മുതൽ

- Advertisement -

കാസ്കോ ക്ലബ് കാവനൂർ സംഘടിപ്പിക്കുന്ന സെപ്റ്റ് മലപ്പുറം ജില്ലാ സോണൽ ഫുട്ബോൾ ഫെസ്റ്റ് ഫെബ്രുവരി 18,19 ശനി ഞായർ ദിവസങ്ങളിൽ നടക്കും. കാവനൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പത്തുവയസിനു താഴെയുള്ള സെപ്റ്റിലെ അഞ്ചു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

സെപ്റ്റ് സെന്റർ ചെമ്പ്രശ്ശേരി, സെപ്റ്റ് സെന്റർ വണ്ടൂർ, സെപ്റ്റ് സെന്റർ കുനിയിൽ, സെപ്റ്റ് സെന്റർ വാഴക്കാട്, കാസ്കോ സെപ്റ്റ് സെന്റർ കാവനൂർ എന്നീ ടീമുകളാണ് ഫുട്ബോൾ ഫെസ്റ്റിൽ നാളെയും മറ്റന്നാളുമായി മാറ്റുരയ്ക്കുക. കഴിഞ്ഞ തവണ കാസ്കോ സെപ്റ്റ് സെന്റർ കാവനൂരായിരുന്നു മലപ്പുറം സോണൽ ചാമ്പ്യൻസ്.

Advertisement