സീനിയർ ഫുട്ബോൾ, തിരുവനന്തപുരത്തിന് മൂന്നാം സ്ഥാനം

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയർ മൂന്നാം സ്ഥാനം നേടി. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ തോൽപ്പിച്ചാണ് തിരുവനന്തപുരം മൂന്നാം സ്ഥാനം നേടിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിനായി ജിപ്സൺ, കുഞ്ഞുമോൻ, നിഷോൺ സേവിയർ, മാർട്ടിൻ, നിജോ എന്നിവരാണ് ഗോൾ നേടിയത്. പാലക്കാടിന്റെ രണ്ടു ഗോളുകളും രാജുവാണ് നേടിയത്.

ഇന്ന് വൈകിട്ട് നടക്കുനൻ ഫൈനലിൽ മലപ്പുറം കോട്ടയത്തെ നേരിടും.