സീനിയർ ഫുട്ബോൾ; കോഴിക്കോടിനെ വീഴ്ത്തി പാലക്കാട് സെമിയിൽ

- Advertisement -

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് സെമിയിൽ . ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കോഴിക്കോടിനെ നേരിട്ട പാലക്കാട് എതിരില്ലാത്ത രണ്ടു ഗോളികൾക്കാണ് വിജയിച്ചത്. 30ആം മിനുട്ടിൽ മുഹമ്മദ് പറക്കോട്ടിലും 50ആം മിനുട്ടിൽ രാജുവും ആണ് പാലക്കാടിന്റെ ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ പാലക്കാട് എറണാകുളത്തെയും തോൽപ്പിച്ചിരുന്നു.

ഇന്ന് വൈകിട്ട് നടക്കുന്ന കോട്ടയവും കാസർഗോഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും പാലക്കാട് സെമിയിൽ നേരിടുക.

Advertisement