സീനിയർ ഫുട്ബോൾ; ആവേശപോരിൽ കാസർഗോഡിന് ജയം

- Advertisement -

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡിന് മിന്നുന്ന വിജയം . ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ കൊല്ലത്തെ നേരിട്ട കാസർഗോഡ് അവസാന നിമിഷത്തെ ഗോളിലാണ് വിജയിച്ചത്. ഒരു ഘട്ടത്തിൽ 2-1ന് പിറകിലായിരുന്ന കാസർഗോഡ് കളിയുടെ അവസാന നിമിഷങ്ങളിൽ തിരിച്ചടിച്ച് 3-2ന് ജയിക്കുകയായിരുന്നു.

ആറാം മിനുട്ടിക് വിഷ്ണു കാസർഗോഡിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ തിരിച്ചടിച്ച കൊല്ലം അനൂപ് സുരേഷിന്റെയും അസ്ലമിന്റെയും ഗോളിൽ 2-1ന് മുന്നിൽ എത്തി. പിന്നീട് 68ആം മിനുട്ടിൽ മുഹമ്മദ് റാസി കാസർഗോഡിന്റെ സമനില ഗോളും 90ആം മിനുട്ടിൽ വിഷ്ണു വിജയഗോളും നേടി.

നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ കോഴിക്കോട് പാലക്കാടിനെയും, വൈകിട്ട് നടക്കുന്ന മത്സരത്തിൽ കാസർഗോഡ് കോട്ടയത്തെയും നേരിടും.

Advertisement