സീനിയർ ഫുട്ബോൾ സെമി പോരാട്ടം ഇന്ന് മുതൽ‌, മത്സരങ്ങൾ തത്സമയം കാണാം

- Advertisement -

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെമി പോരാട്ടങ്ങൾ ഇന്ന് മുതൽ നടക്കും. കോട്ടയം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നിവരാണ് സെമിയിൽ എത്തിയ ടീമുകൾ‌. ഇന്നും നാളെയുമായാണ് സെമി നടക്കുക. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ആദ്യ സെമിയിൽ മലപ്പുറം ആതിഥേയരായ തിരുവനന്തപുരത്തെ നേരിടും.

ക്വാർട്ടറിൽ തൃശൂരിനെ തോൽപ്പിച്ചാണ് തിരുവനന്തപുരം സെമിയിലേക്ക് കടന്നത്. വയനാടിനെ തോൽപ്പിച്ചായിരുന്നു മലപ്പുറത്തിന്റെ സെമിയിലേക്കുള്ള വരവ്. സെമി മത്സരങ്ങൾ ആദ്യ ഇത്തവണ തത്സമയം കാണാൻ കഴിയും. മൈ കൂജോ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് മത്സരം തത്സമയം ഫുട്ബോൾ പ്രേക്ഷകരിൽ എത്തിക്കുന്നത്. അവരുടെ വെബ്സൈറ്റ് വഴിയും അവരുടെ മൊബൈൽ ആപ്പ് വഴിയും മത്സരം തത്സമയം കാണാം.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ കോട്ടയം പാലക്കാടിനെ നേരിടും.

Advertisement