മഴക്കാല ഫുട്ബോളിന് മങ്കട തയ്യാർ, ജൂലൈ 23ന് കളി തുടങ്ങും

- Advertisement -

മഴയും ഫുട്ബോളും മാഞ്ചസ്റ്ററിൽ മാത്രമല്ല കേരളത്തിന്റേയും ഭാഗമാണ്. ഇടവപ്പാതി തുടങ്ങിയാൽ റെഗുലർ ഫുട്ബോൾ മത്സരങ്ങൾക്ക് വിട ആകുമെങ്കിലും അങ്ങും ഇങ്ങും മഴക്കാല ഫുട്ബോൾ ടൂർണമെന്റുകൾ തലപൊക്കും. മങ്കട അതിന് ഗംഭീര തുടക്കം ഇടുകയാണ്. രണ്ടാമത് ഹൈദ്രോസ് മെമ്മോറിയൽ മഴക്കാല ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23ന് ആരംഭിക്കുകയാണ്.

ഫ്ലമിംഗോ ആർട്സ് & സ്പോർട്സ് ഏലച്ചോലയാണ് ഇത്തവണ മങ്കടയിൽ മഴക്കാല ഫുട്ബോൾ ഒരുക്കുന്നത്. മങ്കട അഖിലേന്ത്യാ സെവൻസ് നടന്ന മങ്കട ഹൈസ്കൂൾ ഗ്രൗണ്ടാണ് മഴക്കാല ഫുട്ബോളിന് വേദിയാവുക. ഓപൺ ടൂർണമെന്റിന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. താല്പര്യമുള്ള ടീമുകൾക്ക് പങ്കെടുക്കാം.

ബന്ധപ്പെടേണ്ട നമ്പർ: 9846516560, 9846401985, 9846330940

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement