റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം

- Advertisement -

കേരളത്തിലെ ആദ്യത്തെ സ്വകാര്യ അക്കാദമിയും കഴിഞ്ഞ വർഷത്തെ അണ്ടർ-16 ഐലീഗ് ചാമ്പ്യന്മാരും അണ്ടർ-17 ഇന്ത്യൻ ലോകകപ്പ് ക്യാമ്പിലേക്ക് അഞ്ചു താരങ്ങളെ സംഭാവനയും ചെയ്തിട്ടുള്ള റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമി പുതിയ ബാച്ച് കുട്ടികളെ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു. ഇന്ത്യയിലെ പ്രമുഖ കോച്ചുമാർക്കു പുറമേ വിദേശ കോച്ചുമാരുൾപ്പടെ പരിശീലനം നൽകുന്ന അക്കാദമിയിലേക്ക് 01-01-2004 ജനുവരി ഒന്നിനു ശേഷം ജനിച്ച കുട്ടികളെ ആണ് തിരഞ്ഞെടുക്കുന്നത്.

തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് താമസം ഭക്ഷണം കിറ്റ് പരിശീലനം എന്നിവ സൗജന്യമായിരിക്കും. വയനാട് കോഴിക്കോട് കാസർഗോഡ് കണ്ണൂർ മലപ്പുറം എന്നീ ജില്ലകളിലെ കുട്ടികൾക്ക് 20-04-2017 വ്യഴാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും, പാലക്കാട് ത്യശൂർ തിരുവനന്തപുരം വരെയുള്ള കുട്ടികൾക്ക് 22-04-2017 മണ്ണുത്തി വെറ്റിനറി കോളേജ് ഗ്രൗണ്ടിലും കാലത്ത് 9 മണിക്ക് ട്രയൽസ് നടത്തുന്നതായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ വയസ്സു തെളിയിക്കന്ന സർട്ടിഫിക്കറ്റുമായി എത്താം.

വിശദവിവരങ്ങൾക്ക് 9387101020, 9895581917 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement