വയനാട് പ്രീമിയർ ലീഗ്, നോവ അരപറ്റയും സ്പൈസസും സെമിയിൽ

- Advertisement -

വയനാട് പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ വിജയങ്ങളോടെ നോവ അരപ്പറ്റയും സ്പൈസസും സെമിയിൽ. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരിയെ തകർത്താണ് സ്പൈസസ് സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സ്പൈസസിന്റെ വിജയം. സ്പൈസസിനു വേണ്ടി ഷഹബാസും അഷ്കറുമാണ് സ്പൈസസിനു വേണ്ടി ലക്ഷ്യം കണ്ടത്.

നോവ അരപറ്റയുടെ സെമി പ്രവേശനത്തിൽ താരമായത് വിദേശ താരം ജോ ആയിരുന്നു. ജോ രണ്ടു തവണ ഗോൾ വല കുലുക്കിയ മത്സരത്തിൽ മഹാത്മാ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് നോവ അരപ്പറ്റ കീഴടക്കിയത്. പെരേരയാണ് നോവ അരഒഅറ്റയുടെ മൂന്നാം ഗോൾ നേടിയത്.

ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ വയനാട് എഫ് സി കല്പറ്റ എ വൺ ചെമ്പോത്തറയെ നേരിടും.

Advertisement