മുസാഫിർ എഫ് സിയുടെ അഭിമാനമായി ആശിഷ്, ഇനി കേരളാ ടീമിന്റെ വല കാക്കും

രാമന്തളിയുടെ ഫുട്ബോൾ ചരിത്രത്തിനു ഒരു പൊൻതൂവൽ കൂടി. തലമുറകളുടെ അവഗണന മറികടന്നു ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു മുസാഫിർ എഫ് സി രാമന്തളിയുടെ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ്. 10നും 15നും വയസ്സിനിടയിലുള്ള 60 കുട്ടികൾക്കുള്ള ആദ്യ ഘട്ട കളരിയിൽ നിന്നും സെലക്ഷൻ ലഭിച്ച 20കുട്ടികൾക്കുള്ള മാസങ്ങളോളം നീണ്ടുനിന്ന രണ്ടാം ഘട്ട ക്യാമ്പിൽ നിന്നും വളർന്നു വന്ന ഇളമുറ പ്രതിഭ ആശിഷ് ഇനി കേരള ഫുട്ബോൾ ടീമിന്റെ വല കാക്കും.

ഒക്ടോബർ അവസാനവാരം ആസ്സാമിൽ വെച്ച് നടക്കാനിരിക്കുന്ന കെ.വി.എസ് നാഷണൽ സ്പോർട്സ് മീറ്റിൽ (under 17) കേരളാ ഫുട്ബോൾ ടീമിന്റെ ഗോൾ വലക്ക് കാവലാളാവാനുള്ള അവസരമാണ് രാമന്തളിയുടെ അഭിമാന താരം ആശിഷിന് ലഭിച്ചിരിക്കുന്നത്.

മുൻ കേരളാ സന്തോഷ് ട്രോഫി താരം ശ്രീ പെരേര,മഹ്‌റൂഫ് മാസ്റ്റർ,ശ്രീ നാസർ എന്നിവർ നേതൃത്വം നൽകിയ കോച്ചിങ്ങ് ക്യാംപിൽ നിന്നാണ് ആശിഷ് എന്ന പ്രതിഭയെ കണ്ടെത്തുന്നത്. ഫുട്ബോൾ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായ കമാൽ വരദൂരും കേരള ഫുട്ബോളിന്റെ മറഡോണ ആസിഫ് സഹീറും ചേർന്നായിരുന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ ആശിഷിന് പൂർണ്ണ പിന്തുണയുമായി അച്ഛൻ ശശി ടി അമ്മ ഡോക്ടർ അജിത എ വി എന്നിവരും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഉസ്മാൻ മികച്ച താരം, വിനീതിനേയും അനസിനേയും ആദരിച്ച് കെ എഫ് എ
Next articleബെംഗളൂരു എഫ് സിയുടെ താളം തെറ്റിക്കാൻ ഇന്ത്യയുടെ ചാമ്പ്യൻസ് കപ്പ്