
മുണ്ടപ്പാലം അറീന അനസ് എടത്തൊടിക എന്ന താരത്തിന്റെ കരിയറിലെ പ്രധാന ഭാഗമാണ്. ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി വളർന്നിരിക്കുന്ന അനസിന്റെ നാട്ടിലെ ഓഫ് സീസൺ ഫുട്ബോൾ കളികൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ അവസാനമായി മുണ്ടപ്പലം അറീനയിലെ ചളിയിലെ ഫുട്ബോൾ കളി കണ്ട് ഞെട്ടിയിരിക്കുന്നത് ചെറിയ താരമല്ല. ചെൽസിയ്ക്കു വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിച്ച ഫ്ലോറ്ന്റ് മലൂദയാണ്.
അനസും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് മുണ്ടപ്പലത്ത് പന്തുകളിച്ചശേഷം ചളിയിൽ കുളിച്ചു നിൽക്കുന്ന ഫോട്ടോയാണ് മലൂദയെ ആകർഷിച്ചത്. ഇൻസ്റ്റാഗ്രാമിൽ അനസിന്റെയും കൂട്ടരുടേയും ഫോട്ടോ പങ്കുവെച്ച മലൂദ മുണ്ടപ്പാലം അരീനയിൽ കളിക്കൽ തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ചേർത്തിരിക്കുകയാണ് എന്ന് പറഞ്ഞു. ഒപ്പം കളിയിൽ തോൽക്കുന്നവർ വിജയിച്ചവരുടെ ചേറിൽ കുളിച്ച വസ്ത്രങ്ങൾ അലക്കുന്നതാകണം മുണ്ടപ്പാലം ഫുട്ബോളിലെ സമ്മാനം എന്നും മലൂദ തമാശയായി കുറിച്ചു.
അനസും മലൂദയും നേരത്തെ ഡെൽഹി ഡൈനാമോസിൽ ഒരുമിച്ച് കളിച്ചവരാണ്. താൻ ഒപ്പം കളിച്ചവരിൽ ഏറ്റവും വലിയ താരം മലൂദയാണെന്ന് അനസ് മുമ്പ് പറഞ്ഞിരുന്നു. മുണ്ടപ്പലം അരീനയിൽ വരണമെന്ന മലൂദയുടെ ആഗ്രഹം അനസ് നടത്തിക്കൊടുക്കുമെന്നാണ് നാട്ടുകാരായ ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial