ഇരിങ്ങാലക്കുടയിൽ എം എസ് പി ചാമ്പ്യന്മാർ

ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന പതിനൊന്നാമത് ഫാദർ ഗബ്രിയേൽ കപ്പിനു വേണ്ടിയുള്ള സംസ്ഥാന ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറം എം എസ് പി എച്ച് എസ് എസ്സിന്. ഫറോക്ക് ഹയർ സെക്കണ്ടറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എം എസ് പി കിരീടം ഉയർത്തിയത്.

സെമി ഫൈനലിൽ കാസർഗോടുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചാണ് എം എസ് പി ഫൈനലിൽ എത്തിയത്. എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെ സഡൻ ഡെത്തിൽ 8-7 എന്ന സ്കോറിന് വീഴ്ത്തി യായിരുന്നു ഫറോക്ക് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫൈനൽ പ്രവേശനം.