എം എസ് പി അക്കാദമി ഉദ്ഘാടനം ചെയ്തു, ഐ എം വിജയൻ പരിശീലിപ്പിക്കും

മലബാർ സ്പെഷ്യൽ പോലീസിന്റെ അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നടന്നു. രാവിലെ പതിനൊന്ന് മണിക്ക് റോസ് ലോഞ്ചിൽ വച്ച് നടത്തുന്ന ചടങ്ങിൽ ഐ എം വിജയൻ, യു ഷറഫലി, കുരികേഷ് മാത്യു എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ എം എസ് പി അക്കാദമിയുടെ ലോഗോയും പ്രകാശനം ചെയ്തു.

സാക്ഷാൽ ഐ എം വിജയൻ തന്നെയാകും എം എസ് പിയുടെ അക്കാദമിയുടെ പരിശീലകന്റെ വേഷം അണിയുക. നേരത്തെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അക്കാദമിക്ക് 2 സ്റ്റാർ നൽകി ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. അണ്ടർ 13, അണ്ടർ 14 , അണ്ടർ 15 വിഭാഗങ്ങളിലാണ് അക്കാദമി ബാചുകൾ ഉള്ളത്. B ലൈസൻസുള്ള ഐ എം വിജയൻ മുമ്പ് കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റിയിൽ പരിശീലകന്റെ വേഷം അണിഞ്ഞിരുന്നു.

വരുന്ന യൂത്ത് ഐ ലീഗുകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് എം എസ് പി ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഫ് കപ്പ്; അഭിഷേകിന്റെ അത്ഭുത ഗോളിൽ ഇന്ത്യയ്ക്ക് ജയം
Next articleകണ്ണൂർ-കാസർഗോഡ് മേഖല; ഹിറ്റാച്ചി തൃക്കരിപ്പൂർ മികച്ച ടീം, നിർമ്മൽ മികച്ച താരം