
ഇന്ത്യയിലാദ്യമായി ഫുട്ബോൾ അക്കാദമികളെ കുറിച്ച് അറിയാൻ ഒരു ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് കേരള ഫുട്ബോൾ അസോസിയേഷൻ. “അക്കാദമി കണക്ട്” എന്നപേരിൽ ഇറങ്ങിയികരിക്കുന്ന ആപ്ലിക്കേഷൻ ആദ്യ പടിയായ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിലാണ് ലഭ്യമാവുക. ആൻഡ്രോയിഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ “അക്കാദമി കണക്ട്” എന്നു തിരഞ്ഞാൽ ആപ്ലിക്കേഷൻ കണ്ടെത്താം.
കേരളത്തിലെ രജിസ്റ്റർ ചെയ്ത അക്കാദമികളുടെ മുഴുവൻ വിവരങ്ങളും പരിശീലകരുടെ വിവരവും കോച്ചിംഗ് ക്യാമ്പുകളുടെ വിശദാംശങ്ങളുമാണ് ഇപ്പോൾ ആപ്ലിക്കേഷനിൽ ഉള്ളത്. അക്കാദമികളെ ബന്ധിപ്പിച്ച് നടക്കുന്ന ടൂർണമെന്റുകളെ കുറിച്ചുള്ള വിവരങ്ങളും അക്കദമിയിലുള്ള കളിക്കരുടെ വിവരങ്ങളും അടുത്തു തന്നെ ആപ്ലിക്കേഷനിൽ അപ്ഡേറ്റായി വരും. പ്രോഡിജി അക്കാദമി്, കോവളം എഫ് സി, റെഡ് സ്റ്റാർ അക്കാദമി, വി പി സത്യൻ അക്കാദമി തുടങ്ങി 82 അക്കാദമികളുടെ വിവരങ്ങളാണ് ഇപ്പോ ആപ്ലിക്കേഷനിൽ ഉള്ളത്.
കേരള ഫുട്ബോളിനെ ഡിജിറ്റലൈസ് ചെയ്യുന്നതിലെ വലിയ ചുവടാണിത് എന്നു ആപ്ലിക്കേഷൻ ഇറക്കികൊണ്ട് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിലാദ്യമാണ് ഇങ്ങനെയൊരു ആപ്ലിക്കേഷൻ എന്നും, രക്ഷിതാക്കളേയും കുട്ടികളേയും അക്കദമികളുമായി ബന്ധിപ്പിക്കുന്ന ഈ ആപ്പ് അഭിനന്ദനമർഹിക്കുന്നു എന്നും ഫിഫ അണ്ടർ 17 ലോകകപ്പ് പ്രൊജക്റ്റ് മാനേജർ ജോയ് ഭട്ടാചാര്യ പറഞ്ഞു.