ഗോകുലം എഫ് സിക്ക് സ്പോൺസറാകാൻ മെഡിമിക്സും ഫെഡറൽ ബാങ്കും

- Advertisement -

തികച്ചു പ്രൊഫഷണൽ ആയി മുന്നേറാൻ ശ്രമിക്കുന്ന കേരളത്തിന്റെ പുതിയ ക്ലബായ ഗോകുലം എഫ് സിക്ക് സ്പോൺസറുമാകുന്നു. വലിയ കമ്പനികളായ മെഡിമിക്സും ഫെഡറൽ ബാങ്കും ഗോകുലം എഫ് സിയുടെ സ്പോൺസറാകുമെന്നാണ് റിപ്പോർട്ടുകൾ. മലബാറിന്റെ ആവേശമായി മാറിയേക്കാവുന്ന ക്ലബിന്റെ സ്പോൺസറാകാൻ മറ്റു ചില കമ്പനികൾ കൂടെ മുന്നോട്ടു വന്നിട്ടുണ്ട്.

ജേഴ്സി സ്പോൺസറായാകും ഫെഡറൽ ബാങ്ക് എത്തുക എന്നാണ് സൂചന. ഫെഡറൽ ബാങ്കും മെഡിമിക്സുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. മലപ്പൂറം കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനം തുടർന്നു വരുന്ന ഗോകുലം എഫ് സി അടുത്ത മാസമാണ് മുഴുവൻ ടീമിനെ പ്രഖ്യാപിക്കുക. കേരള പ്രീമിയർ ലീഗിലൂടെ ഫുട്ബോൾ ലോകത്തേക്ക് അരങ്ങേറാൻ ഉദ്ദേശിക്കുന്ന ഗോകുലം എഫ് സി നോർത്ത് ഇന്ത്യയിൽ നടക്കുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കും.

വിവാ കേരളയെ പോലെയുള്ള മുൻകാല പ്രൊഫഷണൽ ക്ലബുകൾ സ്പോൺസറെ കണ്ടെത്താൻ അവസാന ഘട്ടത്തിൽ പരാജയപ്പെട്ടതായിരുന്നു ക്ലബ് അടച്ചുപൂട്ടേണ്ട ഗതിയിലെത്തിച്ചത്. അടുത്ത വർഷത്തെ ഐ ലീഗ് ലക്ഷ്യമാക്കി മുന്നേറുന്ന ഗോകുലം എഫ് സി സ്പോൺസർ കമ്പനികളുമായി കരാർ ഒപ്പുവെക്കുന്നതോടേ കൂടുതൽ കരുത്തരാകും.

Advertisement