വരവറിയിച്ച് MAO കോളേജ്, കാവനൂർ !!

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി B – സോൺ ഫുട്ബോൾ ടൂർണമെൻറിൽ MAO കോളേജ് , ആതിഥേയരായ മുൻ ചാമ്പ്യൻമാർ EMEA കോളേജ് കുണ്ടോട്ടിക്കെതിരെ പൊരുതി വീണപ്പോൾ ,കോച്ച് സുൽഫീക്കറിനും കുട്ടികൾക്കും അത് അഭിമാന നിമിഷമായി.

തുടക്കക്കാരെന്ന നിലയിൽ പതിയെ തുടങ്ങിയ MAO , ജിത്തുവിന്റെ ഗംഭീര ഫിനിഷിംഗിലൂടെ മുന്നിലെത്തി . എതിർ ഗോൾകീപ്പറുടെ ക്ലിയറൻസ് പിടിച്ചെടുത്ത് തകർപ്പൻ പ്ലേസിംഗിലൂടെ നേടിയ ആ ഗോൾ മികച്ചൊരു ഫിനിഷിംഗിന്റെ മകുടോദാഹരണമായി.

ഒരു ഗോൾ വീണതോടെ കടന്നാക്രമിച്ച EMEA കോളേജിന്റെ കരുത്തരായ മുന്നേറ്റനിരയെ തടഞ്ഞ് നിർത്തുന്നതിൽ നിർണായകമായത് ഗോൾ കീപ്പർ അഫ്രീദിയുടെ മിന്നും സേവുകളായിരുന്നു. ഒരു പ്രാവശ്യം ഇരട്ട സേവുകൾ ചെയ്ത അഫ്രീദിയെ മറികടക്കാൻ EMEA നന്നായി വിയർത്തു. പക്ഷെ അവസാനം ഒരു മുന്നേറ്റത്തിലൂടെ EMEA ഗോൾ മടക്കി .

പിന്നീട് സുന്ദരമായ കളി കാഴ്ച്ചവെച്ച് ഇരു ടീമുകളും മൈതാനത്ത് നിറഞ്ഞ് നിന്നു. മുൻ ചാമ്പ്യന്മാർ എന്ന ഖ്യാതിയുമായി വന്ന ആതിഥേയരെ അവസാന നിമിഷം വരെ പിടിച്ച് നിന്ന് ജയ തുല്യമായ സമനിലക്കരികിൽ നിന്നും ഇൻജുറി ടൈമിന്റ അവസാന നിമിഷക്കളിൽ  രണ്ട് ഗോളുകൾ വഴങ്ങി നിർഭാഗ്യത്തിന്റെ ഇരകളായി മൈതാനം വിട്ടപ്പോഴും മികച്ച പോരാട്ടം കാഴ്ച്ചവെച്ചതിൽ MAO കോളേജ് ടീമിനും കോച്ച് സുൽഫീക്കറിനും അഭിമാനിക്കാവുന്ന ഒരു മത്സരമായിരുന്നു ഇത്!

 

 

Advertisement