കൊണ്ടോട്ടിയിലെ ആദ്യ പ്രൊഫഷണൽ അക്കാദമി ആയി ലൂക്ക സോക്കർ അക്കാദമി

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ലോകത്ത് കേരളത്തിന്റെ അഭിമാനമായി ഇന്ന് നിലകൊള്ളുന്ന അനസ് എടത്തൊടിക വളർന്നു വന്ന മണ്ണാണ് കൊണ്ടോട്ടി. അവിടെ ഫുട്ബോൾ താരങ്ങൾക്ക് ഫുട്ബോളിന്റെ ആദ്യ പാഠങ്ങൾ പഠിക്കാൻ ഉള്ള ഒരേയൊരു പ്രൊഫഷണൽ അക്കാദമി ആയി മാറുകയാണ് ലൂക്ക സോക്കർ അക്കാദമി. മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരമായ ഫുട്ബോൾ നവാസാണ് ലുക്കാ സോക്കർ അക്കാദമിക്ക് പിറകിൽ ഉള്ളത്. നവാസ് ഇപ്പോൾ എം ഐ സി കോളേജ് അത്താണിക്കലിന്റെ കോച്ചും കൂടിയാണ്.

ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കുന്ന നോൺ റസിഡൻഷ്യൽ അക്കാദമി ആയാണ് ലൂക്ക സോക്കർ അക്കാദമി പ്രവർത്തിക്കുന്നത്. അക്കാദമിയിൽ എത്തുന്ന കുട്ടികൾക്ക് ഐ ലീഗ് ജൂനിയർ ടീമുകളുമായി പരിശീലന മത്സരങ്ങൾക്കും ദേശീയ തലത്തിൽ വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുവാനും അക്കാദമി അവസരം നൽകും. ഒപ്പം പ്രൊഫഷണൽ ക്ലബുകളുടെ ട്രയൽസും ഉറപ്പു നൽകുന്നു. വെക്കേഷൻ സമയങ്ങളിൽ സ്പെഷ്യൽ ട്രെയിനിംഗ് സെഷനുണ്ടാകും. വെക്കേഷൻ സമയങ്ങളിൽ വിദേശ പരിശീലകരും കുട്ടികളോട് സമയം ചിലവഴിക്കാനും അവരെ‌ മെച്ചപ്പെടുത്തുവാനുമായി കൊണ്ടോട്ടിയിൽ എത്തും.

ലൂക്കാ സോക്കർ അക്കാദമി ട്രയൽസിനു വേണ്ടി ഇപ്പോൾ വളർന്നു വരുന്ന താരങ്ങളെ ക്ഷണിച്ചിട്ടുണ്ട്. 2005-07 2002-04 ജനിച്ചവർ, 1999-01 ജനിച്ചവർ എന്നിവർക്കുള്ള ട്രയൽസ് ജൂലൈ 16ാം തീയ്യതി നടക്കും. താല്പര്യമുള്ള കുട്ടികൾ 16ാം തീയ്യതി 8മണിക്ക് കുമ്മിണിപ്പറമ്പ് ഇ എം ഇ എ കോളേജ് ഗ്രൗണ്ടിൽ കിറ്റുമായി എത്തണം.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 9633916521, 7907249375 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement