കൊണ്ടോട്ടി ഇ എം ഇ എ കോളേജിന് അഭിമാനമായി സുഹൈൽ

- Advertisement -

ബംഗാളിലെ മിഡ്നാപൂർ വിദ്യാസാഗർ യൂണിവേഴ്സിറ്റിയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കാലികറ്റ് യൂണിവേഴ്സിറ്റിയെ കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ സുഹൈൽ പ്രതിനിധീകരിച്ചു. എല്ലാ മത്സരങ്ങളും കളിച്ച സുഹൈൽ നിർണ്ണായക മത്സരത്തിൽ ബറക്കത്തുള്ള യൂണിവേഴ്സിറ്റിക്കെതിരെ ഗോൾ നേടുകയും ചെയ്തു.നിലവിലെ ചാമ്പ്യൻ മാർആയാ പഞ്ചാബ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ചാമ്പ്യൻമാരായത്.

ഈ വർഷം എറണാംകുളത്ത് വെച്ച് നടന്ന സ്റ്റേറ്റ് അണ്ടർ 21 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ മലപ്പുറം ജില്ലാ ടീം അംഗവും, സുബ്രതോ മുഖർജി ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ സാന്റോ അന്റോണിയോ ബ്രസീൽ സ്കൂൾ ടീമിന് എതിരിട്ട മലപ്പുറം എം എസ് പി യുടെ ക്യാപ്റ്റൻ കൂടിയായിരുന്നു.

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സുഹൈലിനെ സ്വീകരിക്കാനുള്ള തയ്യാറടുപ്പിലാണ് ഇ എം ഇ എ കോളേജും നാട്ടുകാരും കോളേജിൽ ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഷിഹാബുദ്ധീൻ സാറിന്റയും നവാസിന്റെ കീഴിലാണ് പരിശീലനം. മുൻ ഫുട്ബോൾ താരം കോടങ്ങാട് സ്വദേശി ശംസുദിന്റെന്റെയും സുഹറാബി എന്നിവരുടെ മകനാണ്.

Advertisement