ഉസ്മാൻ മികച്ച താരം, വിനീതിനേയും അനസിനേയും ആദരിച്ച് കെ എഫ് എ

കേരള ഫുട്ബോൾ അസോസിയേഷന്റെ സീസൺ അവാർഡ് ഇന്ന് സമ്മാനിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ് ന്നടന്നത്. ഈ വർഷത്തെ മികച്ച സീനിയർ താരത്തിനുള്ള പുരസ്കാര ജേതാവായി ഉസ്മാൻ പിക്ക് അവാർഡ് നൽകുകയും ഒപ്പം കേരള ഫുട്ബോളിന്റെ അഭിമാനങ്ങളായി ദേശീയ തലത്തിൽ നിൽക്കുന്ന അനസ് എടത്തൊടികയേയും സി കെ വിനീതിനേയും ആദരിക്കുകയും ചെയ്തു.

കേരള ടീമിനു വേണ്ടിയും എസ് ബി ഐക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ഉസ്മാനെ ഈ നേട്ടത്തിന് അർഹനാക്കിയത്. കഴിഞ്ഞ വർഷം ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടവും ഒപ്പം ടൂർണമെന്റിലെ ടോപ്പ് സ്കോററും ആയിരുന്നു ഉസ്മാൻ. ഈ വർഷത്തെ മലപ്പുറം ഫുട്ബോൾ അസോസിയേഷന്റെ മികച്ച കളിക്കാരനുള്ള പുരസ്കാരവും കേരള ക്യാപ്റ്റനു തന്നെ ലഭിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദൈവത്തിന്റെ കൈ ഇനി വേണ്ട, VAR നെ പിന്തുണച്ച് മറഡോണ
Next articleമുസാഫിർ എഫ് സിയുടെ അഭിമാനമായി ആശിഷ്, ഇനി കേരളാ ടീമിന്റെ വല കാക്കും