ഊർജ കപ്പ് :പോണ്ടിച്ചേരിയുടെ വലയിൽ കേരളത്തിന്റെ കുട്ടികളുടെ 9 ഗോളുകൾ

ബെംഗളൂരുവിൽ നടക്കുന്ന ഊർജ കപ്പിൽ കേരളത്തിന് ഗംഭീര തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ ആണ് കേരള അണ്ടർ 19 ടീം തകർത്തു വിട്ടത്. ഒമ്പതു ഗോൾ പോണ്ടിച്ചേരി വലയിൽ കയറ്റിയ കേരളം 9-1 എന്ന സ്കോറിനാണ് വിജയിച്ചത്. കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഊർജ കപ്പിൽ കേരള ടീം പങ്കെടുക്കുന്നതിനെതിരെ കെ എഫ് എ നിലപാടെടുത്തത് വിവാദമായിരുന്നു. എന്തായാലും ഈ വിവാദങ്ങൾ ഒന്നും കേരളത്തിന്റെ കുട്ടികളെ ഉലച്ചിട്ടില്ല എന്നതാണ് വിജയം കാണിക്കുന്നത്. സച്ചിൻ സുരേഷാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. പോണ്ടിച്ചേരി ടീമിലും മാഹി സ്വദേശികളായ മലയാളികളായിരുന്നു കൂടുതൽ. പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രൊമോഷണൽ ടൂർണമെന്റാണ് ഊർജ കപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇനി ശ്രദ്ധ വനിത ക്രിക്കറ്റിലേക്ക്
Next articleസാഞ്ചസ് വന്നു കളി മാറി , ചെമ്പടക്ക് ജയം