വീണ്ടുമൊരു പഴയ കേരള പോലീസ് vs ടൈറ്റാനിയം പോരാട്ടം

- Advertisement -

ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തെരട്ടമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കുറച്ച് പിറകോട്ടു പോകും. കേരള പോലീസ് ടീമും ടൈറ്റാനിയം ടീമും അവരുടെ പ്രതാപത്തിലേക്കും. കേരള പോലീസിന്റെ ആം ബാൻഡ് ഷറഫലിയുടെ കയ്യിൽ, മുൻ നിരയിൽ ഐ എം വിജയൻ. ടൈറ്റാനിയത്തിന്റെ ആം ബാൻഡ് ബഷീർ അഹമ്മദിന്റെ കൈയ്യിൽ. തെരട്ടമ്മൽ സോക്കർ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന, പഴയ ടൈറ്റാനിയം താരങ്ങളായ കുഞ്ഞിമുഹമ്മദ് അരീക്കോട്, മലപ്പുറം ചേക്കു എന്നിവരെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് പഴയ ഇതിഹാസങ്ങൾ ബൂട്ടുകെട്ടുന്ന സൗഹൃദ മത്സരം നടത്തുന്നത്.

കേരള പോലീസിനു വേണ്ടി ഷറഫലി, ഐ എം വിജയൻ, കുരികേഷ് മാത്യു, ഹബീബു റഹ്മാൻ, സക്കീർ, റോയി റോജസ്, സുൽഫി, റഷീദ് , സന്തോഷ് തുടങ്ങി വലിയ പോലീസ് പട തന്നെയുണ്ട്. ടൈറ്റാനിയവും കുറവല്ല. ബഷീർ അഹമ്മദ്, ഇ ടി മാത്യു, നജ്മുദ്ദീൻ, അഷ്റഫ്, ഹമീദ്, നവാസ് തുടങ്ങിയവരാകും ടൈറ്റാനിയം ജേഴ്സി അണിയുക.

വൈകുന്നേരം അഞ്ചു മണിക്കു തെരട്ടുമ്മൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം കാണാൻ ഫുട്ബോൾ പ്രേമികളുടെ വലിയ ഒഴുക്കു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Advertisement