
ഊർജ കപ്പിൽ കേരളത്തിന്റെ ആൺകുട്ടികൾ തുടങ്ങിയതിനേക്കാൾ ഒരുപടി മെച്ചപ്പെട്ട പ്രകടനത്തോടെ പെണകുട്ടികളും തുടങ്ങി. അദ്യ മത്സരത്തിൽ ഇന്ന് രാവിലെ പോണ്ടിച്ചേരിക്കെതിരെ ഇറങ്ങിയ കേരള അണ്ടർ 19 പെൺകുട്ടികൾ എതിരില്ലാത്ത 9 ഗോളുകൾക്കാണ് പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയത്. ഇന്നലെ കേരളത്തിന്റെ ആൺകുട്ടികളുടെ ടീം 9-1 എന്ന സ്കോറിന് പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് പോണ്ടിച്ചേരിയെ തകർക്കുന്നതിൽ കേരളത്തെ സഹായിച്ചത് ജ്യോതികയുടെ ഹാട്രിക്കായിരുന്നു. അയ്യങ്കാളി സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ ജ്യോതിക തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ചും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial