ഊർജ കപ്പ്; ആന്ധ്രയെ ഗോളിൽ മുക്കി കേരള പെൺകുട്ടികൾ ഫൈനലിൽ

- Advertisement -

ഊർജ കപ്പിലെ കേരള ആധിപത്യം തുടരുന്നു. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ തികച്ചു ഏകപക്ഷീയമായി ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി കേരള അണ്ടർ 19 ടീം ഫൈനലിൽ എത്തി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരളം ഇന്ന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയത്. നാളെ നടക്കുന്ന കർണാടകയും തമിഴ്നാടും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാകും കേരളം ഫൈനലിൽ നേരിടുക.

കേരളത്തിനു വേണ്ടി ഇന്ന് ഉണ്ണിമായ ഹാട്രിക്ക് നേടി. ഉണ്ണിമായ തന്നെയാണ് മത്സരത്തിലെ താരവും. കഴിഞ്ഞ മത്സരത്തിൽ കർണാടകയ്ക്കെതിരെ താരമായ രേഷ്മയും അശ്വതി എസ് വർമയും ജ്യോതികയുമാണ് ഇന്ന് ഗോൾ കണ്ടെത്തിയ മറ്റുതാരങ്ങൾ.

ടൂർണമെന്റിൽ ഇതുവരെ കേരളം ഗോൾ വഴങ്ങിയിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പോണ്ടിച്ചേരിയെ എതിരില്ലാത്ത 9 ഗോളുകൾക്കും കർണാടകയെ എതിരില്ലാത്ത ഒരു ഗോളിനും കേരള പെൺകുട്ടികൾ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന ആൺകുട്ടികളുടെ സെമിയിൽ കേരളം തമിഴ്‌നാടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement