കോഴിക്കോടിനെ കീഴടക്കി സബ് ജൂനിയർ ഫുട്ബോൾ കിരീടം കാസർഗോഡിന്

ആലപ്പുഴയിൽ വെച്ച് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയ്ക്ക് കിരീടം. കോഴിക്കോടിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആയിരുന്നു കാസർഗോഡിന്റെ കിരീട നേട്ടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. പെനാൾട്ടിയിൽ 4-3നായിരുന്നു കാസർഗോഡിന്റെ വിജയം.

ഇന്നലെ സെന്റ് മൈക്കിൾ കോളേജ് ഗ്രൗണ്ടിൽ നടന്ന സെമി ഫൈനലിൽ ആതിഥേയരായ ആലപ്പുഴയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കാസർഗോഡ് ഫൈനലിലേക്ക് കടന്നത്. മലപ്പുറത്തെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കോഴിക്കോടിന്റെ സെമി പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാമോയുടെ നാലു ഗോൾ താണ്ഡവം, മോഹൻ ബഗാന് മൂന്നാം വിജയം
Next articleബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി സുനില്‍ ജോഷി