കാസർഗോഡിന്റെ ഫുട്ബോൾ മാണിക്യങ്ങൾ തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂർ സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ ഇപ്പോൾ ഫുട്ബോൾ ഉത്സവമാണ് എന്നു തന്നെ പറയാം. ഉത്തരമലബാർ കണ്ട ഫുട്ബോൾ പ്രതിഭകളെല്ലാം ഞാറായ്ചകളിൽ ഒന്നിച്ച് കളിച്ചും അനുഭവങ്ങൾ പങ്കുവെച്ചും കളി പഠിപ്പിച്ചും ഫുട്ബോളിന്റെ ആഘോഷമാക്കുകയാണ് തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ ഇപ്പോൾ.

മുൻ ഇന്ത്യൻ താരവും ഈസ്റ്റ് ബംഗാൾ ഇതിഹാസവുമായ എം സുരേഷിന്റെ നേതൃത്വത്തിലാണ് ഒഴിവു ദിവസങ്ങളിൽ ഇങ്ങനെയൊരു ഒത്തുചേരൽ നടത്തുന്നത്. പഴയ തലമുറയിലേയും ഇപ്പോഴുള്ള തലമുറയിലേയും വരാൻ പോകുന്ന തലമുറയിൽ ഉള്ളവരുമൊക്കെ ഒരുമിച്ച് ബൂട്ടു കെട്ടുകയാണ് ഇവിടെ.

എം സുരേഷിനെ കൂടാതെ ഒരു കാലത്ത് കണ്ണൂർ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായിരുന്ന നാരാറ്റണേട്ടൻ, ആക്മി തൃക്കരിപ്പൂരിന്റെയും കാസർഗോഡ് ജില്ലാ ടീമിന്റേയുമൊക്കെ ഭാഗമായി തിളങ്ങിയ സത്താർച്ച, കാസർഗോഡ് ജില്ല കണ്ട മികച്ച സ്റ്റോപ്പർ ബാക്കുകളിൽ ഒരാളായ മെട്ടമ്മൽ ബ്രദേഴ്സിന്റെയും ആക്മി തൃക്കരിപ്പൂരിന്റെയുമൊക്കെ പ്രതിരോധം കാത്ത സുബൈർച്ച, മുൻ കേരള ജൂനിയർ താരമായ കാസർഗോഡ് ജില്ലയിൽ നിന്നു പിറവുയെടുത്ത മറ്റൊരു മികച്ച ഡിഫൻഡർ ഷെഹറുച്ച, മുൻ കാസർഗോഡ് ജില്ലാതാരവും‌ കേരള ജൂനിയർ താരവുമായിരുന്ന ദാസേട്ടൻ തുടങ്ങിയ സീനിയർ താരങ്ങളും ഗ്രൗണ്ടിലിറങ്ങി.

ഒപ്പം ഇപ്പോഴത്തെ തലമുറയിൽ പെട്ട ആസിഫ്, നജേഷ്, സജേഷ്, പ്രവീൺ, റാസി, ഷാഫി, നൗഫൽ, സുഹൈർ, സുധീഷ്, സജീർ, സാബിത് തുടങ്ങി ദേശീയ താരങ്ങൾ മുതൽ ജില്ലാ താരങ്ങൾ വരെയുള്ള ഒരു വലിയ നിര തന്നെ ഉണ്ട്. കാസർഗോഡിന്റെ ഫുട്ബോൾ ചരിത്രവും വർത്തമാനവും ഭാവിയും ഒന്നിക്കുന്നത് കാസർഗോഡ് ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായ കാഴ്ച ആവുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുധീഷ് മുട്ടത്ത്, ഇന്ത്യൻ ഫുട്ബോളിലെ പരിചിത മുഖം
Next articleപതിവു പോലെ ഹെരാത്ത്, ബാക്കി ശ്രീലങ്കന്‍ ബൗളര്‍മാര്‍ കാഴ്ചക്കാര്‍