ബദറിനെ സ്നേഹം കൊണ്ട് കീഴടക്കി കരിപ്പൂർ എയർപ്പോർട്ട് തൊഴിലാളികൾ

ഗോകുലം എഫ് സിയെ കേരളക്കര എത്ര പ്രതീക്ഷയോടെയാണ് കാണുന്നത് എന്നതിന്റെ നേർക്കാഴ്ചയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം കണ്ടത്. ഗോകുലം എഫ് സിയുടെ ആദ്യ വിദേശ താരമായ ബദർ കരിപ്പൂരിൽ ഇറങ്ങിയപ്പോളായിരുന്നു ഗോകുലം എഫ് സി അധികൃതരുടെ മനസ്സു നിറഞ്ഞ അനുഭവം.

ഗോകുലം എഫ് സിയിൽ പന്തു തട്ടാൻ എത്തിയതാണ് ഈ അഫ്ഗാൻ താരമെന്നു അറിഞ്ഞ എയർപ്പോട്ട് ജീവനക്കാർ ബദറിനെ സ്വീകരിക്കുകയും. ബദറിന്റെ ലഗേജുകൾ മുഴുവൻ കാറിലെത്തിച്ച തൊഴിലാളികൾ പകരം കൂലി വാങ്ങാൻ തയ്യാറായില്ല. കേരളത്തിനു വേണ്ടി മികച്ച പ്രകടനം കൂലിയായി തന്നാൽ മതിയെന്നു പറഞ്ഞാണ് ഫുട്ബോൾ പ്രേമികളായ എയർപ്പോട്ട് ജീവനക്കാർ ബദറിനെ യാത്രയാക്കിയത്.

ഇന്നലെ ക്ലബിന്റെ കൂടെ ചേർന്ന ബദർ ഗോകുലം എഫ് സിയുടെ അറ്റാക്കിലെ പ്രധാന ശക്തിയായിരിക്കും. പത്താം നമ്പർ ജേഴ്സിയാകും ഈ അഫ്ഗാൻ താരം ഗോകുലത്തിനു വേണ്ടി അണിയുക. നേരത്തെ തന്നെ മലയാളി സുഹൃത്തുക്കളുള്ള ബദർ കേരള മണ്ണിൽ കിട്ടിയ സ്വീകരണം കൂടിയായപ്പോൾ മലയാളി മണ്ണിനെ ആത്മാർത്ഥമായി സ്നേഹിച്ചു തുടങ്ങുകയാണ്.