മലബാറിന്റെ സ്പോർട്സ് ഫോട്ടോഗ്രാഫി കരീം കൊടുവള്ളിയുടെ ലെൻസിൽ

2013ൽ കൊയപ്പാ ഫൈനലിൽ ജവഹർ മാവൂരും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഏറ്റുമുട്ടുന്നു. ഇപ്പോഴുള്ളതിനേക്കാൾ സെവൻസ് ആരാധ നിര ശക്തമായിരുന്ന കാലം. സ്റ്റേഡിയവും അടുത്തുള്ള ബിൽഡിംഗും നിറഞ്ഞ് ഫൈനൽ കാണാൻ റെക്കോർഡ് ജനം. അപ്പോ ഗ്യാലറിക്കു പുറത്തൂടെ ഗ്യാലറിക്കു മുകളിലേക്ക് വളർന്ന തെങ്ങിലേക്ക് ക്യാമറാമാന്റെ കണ്ണ് പോയി. തെങ്ങിൽ തളപ്പുമിട്ട് ഗ്രാന്റായി കളികാണുന്ന ഒരു ഫുട്ബോൾ പ്രേമി. ചിത്രം ക്യാമറയിൽ പതിഞ്ഞു.

കരീം കൊടുവള്ളിയുടെ ക്ലിക്കുകൾ അങ്ങനെയാണ്, രണ്ട് ടീമിന്റേയും ഫോട്ടമെടുത്ത അവസാനിപ്പിക്കുകയല്ല കരീം കൊടുവള്ളി എന്ന ഫോട്ടോഗ്രാഫരുടെ സ്റ്റൈൽ. ഗ്യാലറിയിലും പിച്ചിലുമുള്ള ഒരോ ചലനത്തിലും ഒരു താളം കണ്ടെത്തുകയാണ് കരീമിന്റെ ചിത്രങ്ങൾ.

കോഴിക്കോട് കൊടുവള്ളിയിലെ ഈ ഫോട്ടോഗ്രാഫറെ മലബാറിന്റെ ഫുട്ബോൾ പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ടി വരില്ല. മലബാറിലെ മഹോത്സവമായ ഫുട്ബോൾ ലോകത്ത് കരീമിന്റെ ക്യാമറകൾക്ക് അത്ര വലിയ സ്ഥാനമുണ്ട്. സ്വന്തം നാട്ടിലെ ഫുട്ബോൾ ടൂർണമെന്റായ കൊയപ്പ സെവൻസ് ടൂർണമെന്റിലെ ചിത്രങ്ങളിലൂടെയാണ് കരീം ഫുട്ബോൾ ഫോട്ടോഗ്രഫിയിലേക്കും സ്പോർട്സ് ഫോട്ടോഗ്രാഫിയിലേക്കും എത്തുന്നത്. കൊടുവള്ളി ഗവൺമെന്റ് സ്കൂളിൽ പഠിച്ച കരീം തന്റെ ചെറുപ്പത്തിലെ ചിത്രം വരയ്ക്കാനുള്ള താല്പര്യമാകും തന്നെ ഫോട്ടോഗ്രാഫിയിൽ എത്തിച്ചിരിക്കുക എന്നാണ് പറയുന്നത്. ഇരുപതു വർഷത്തോളമായി സ്പോർട്സ് ഫോട്ടോഗ്രഫി ഉൾപ്പെടെ ഫോട്ടോഗ്രാഫി ഫീൽഡിൽ കരീമും കരീമിന്റെ കൊടുവള്ളിയിലെ സ്റ്റുഡിയോ ഡ്രീമിയ എന്ന സ്ഥാപനവും ഉണ്ട്.

സെവൻസിന്റെ ലോകകപ്പ് എന്ന പേര് കൊയപ്പയ്ക്ക് വാങ്ങി കൊടുത്തതിൽ വല്യ പങ്ക് കരീമിന്റെ ഫോട്ടോഗ്രഫിക്കും ഉണ്ട്. സെവൻസ് ഫുട്ബോളിലെ മികച്ച ചിത്രങ്ങളിൽ പലതും കരീമിന്റെ ക്യാമറയിൽ കൊയപ്പയുടെ‌‌‌ മൈതാനത്ത് പിറന്നതാണ്. സെവൻസ് ലോകം അടക്കി വാഴുന്ന മിക്ക താരങ്ങളെയും ചില ഫുട്ബോൾ പ്രേമികളെങ്കിലും ആദ്യമായി കണ്ടിട്ടുണ്ടാവുക കരീം എടുത്ത ക്ലിക്കുകളിലൂടെയാകും.

ഫുട്ബോൾ മാത്രമല്ല കയാക്കിംഗും കാളപ്പൂട്ടും ബാഡ്മിന്റണും കമ്പവലിയും തുടങ്ങി സ്പോർട്സിന്റെ എല്ലാ മേഖലയും കരീമിന്റെ ക്യാമറയ്ക്കു മുന്നിൽ നിശ്ചലമായി നിന്നിട്ടുണ്ട്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ നിരവധി പുരസ്കാരങ്ങളും കരീമിനു ലഭിച്ചിട്ടുണ്ട്.

സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ കരീം എടുത്ത ചിത്രങ്ങളോടൊപ്പം കേരളത്തിന്റെ കായിക പ്രേമികൾ കരീം കൊടുവള്ളിയേയും ഓർക്കും.

കരീം കൊടുവള്ളിയുടെ ചിത്രങ്ങളിലൂടെ;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയിൻ എഫ് സിയിൽ ഓഹരി വാങ്ങാൻ പ്രിയങ്ക ചോപ്ര
Next articleഇന്തോനേഷ്യയെ കിടുക്കി കിഡംബി