ഗോകുലം എഫ് സിയിൽ ജിംഗന്റെ സഹോദരൻ!!

ഗോകുലം എഫ് സി ഇന്നലെ കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ എല്ലാവരും ആദ്യമൊന്നു ഞെട്ടി. ‘ജിംഗനല്ലേ അത്’ എന്നു താടിയും മുടിയും നീട്ടി മഞ്ഞ ജേഴ്സി അണിഞ്ഞ് പരിശീലനത്തിന് എത്തിയ വിവേക് ഗുലാത്തിയെ‌ നോക്കി ആൾക്കാർ ചോദിക്കാൻ തുടങ്ങി. വിവേക് ഗുലാത്തിക്ക് ജിങ്കനുമായി വെറും രൂപത്തിലെ സാദൃശ്യം മാത്രമല്ല വിവേക് ഗുലാത്തിയുടെ ബന്ധം.

സന്ദേശ് ജിംഗനെന്ന കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡറുടെ അർധ സഹോദരനാണ് വിവേക്. ജിംഗന്റെ അടുത്ത സുഹൃത്തും കൂടിയായ വിവേക് മിനേർവ എഫ് സി, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾക്ക് കളിച്ചിട്ടുണ്ട്. ജിംഗനെ പോലെ തന്നെ പ്രതിരോധ നിരയിലാണ് വിവേകിന്റേയും സ്ഥാനം. ചണ്ഡിഗഡ് സ്വദേശിയായ വിവേക് ഗുലാത്തി ജിംഗനെ പോലെ കേരളത്തിൽ ഒരുപാട് ആരാധകരെ‌ വിജയിക്കാൻ തനിക്കുമാകുമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലനം ഗോകുലം എഫ് സി ഇന്നും തുടരും. ആഴ്ചയിൽ അഞ്ചു ദിവസം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗോകുലം എഫ് സി പരിശീലനം നടത്തും. വിവേകിനെ കൂടാതെ കൊൽക്കത്തൻ ഡിഫൻഡറായ‌ പ്രിതം സർകാറും ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. പ്രിതം മുൻ ഭവാനിപൂർ എഫ് സി താരമാണ്.

Previous articleകാമറൂൺ ഫൈനലിൽ
Next articleഐപിഎല്‍ ലേലം: പീറ്റേഴ്സണ്‍ വിട്ടു നില്‍ക്കും