ജനസേവ എഫ് സി ആലുവ എറണാകുളം സി ഡിവിഷൻ ചാമ്പ്യന്മാർ

എറണാകുളം ജില്ലാ സി ഡിവിഷൻ കിരീടം ജനസേവ എഫ് സി ആലുവ സ്വന്തമാക്കി. എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ നടന്ന സി ഡിവിഷൻ ലീഗിൽ ഇന്നലെയാണ് ജനസേവ എഫ് സി ജേതാക്കളായത്. ജയത്തോടെ ജനസേവ എഫ് സി ബി ഡിവിഷനിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടു.

ഇന്നലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അബു സോക്കർ എറണാകുളത്തെ പരാജയപ്പെടുത്തിയാണ് ജനസേവ ലീഗ് കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജനസേവ എഫ് സിയുടെ വിജയം. ജനസേവ സ്പോർട്സ് അക്കാദമയിലെ മികച്ച പരിശീലനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും ജനസേവ ഫുട്ബോൾ ടീമിന് പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള കാൽവെപ്പാണ് ഈ വിജയമെന്നും ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി പറഞ്ഞു.

2008ലാണ് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി സി ജേക്കബ്, എം എം ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ജനസേവ സ്പോർട്സ് അക്കാദമി ആരംഭിച്ചത്. മുൻ സന്തോഷ് ട്രോഫി താരങ്ങളായ സോളി സേവ്യർ, എം പി കലാധരനെന്നിവരാണ് ജനസേവ സ്പോർട്സ് അക്കാദമിയിലെ പരിശീലകർ. 2014ൽ ജാർഖണ്ട് സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ ജനസേവയിലെ ബിബിൻ അജയൻ ഉൾപ്പെടെ നിരവധിപേരാണ് സംസ്ഥാന ജില്ലാ ഫുട്ബോൾ ടീമുകളിൽ ഇടം നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെമിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച
Next articleഇംഗ്ലണ്ടില്‍ ഏഷ്യന്‍ വിപ്ലവം, ഇംഗ്ലണ്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലില്‍