
പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യയുടെ ഭാവി വാഗ്ദാനമായ, കേരളക്കരയുടെ മിന്നും താരം ആഷിഖ് കുരുണിയൻ ഒരു മാസത്തെ വിശ്രമത്തിനായി സ്പെയിനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. സ്പെയിനിൽ വിയ്യാറയലിനു കളിക്കുന്ന ആഷിഖ് കുരുണിയൻ ഇന്ത്യയുടെ അഭിമാനമായി വളരുന്നതിനിടെയാണ് പരിക്ക് വില്ലനായത്.
ഹാംസ്ട്രിങ്ങ് ഇഞ്ചുറിയാണ് എങ്കിലും പരിക്ക് സാരമായതല്ല. ഒരു മാസത്തെ വിശ്രമം വേണ്ടി വരുന്ന പരിക്ക് ഭേദമാകുന്നതു വരെ വീട്ടിൽ വന്നു കുടുംബത്തോടം ചിലവയിക്കാനാണ് ആഷിഖ് കുരുണിയൻ എത്തുന്നത്. ഒരു മാസത്തിനകം വിയാറയലിന്റെ അക്കാദമിയിൽ തിരിച്ചെത്തി ആഷിഖ് കുരുണിയൻ പരിശീലനം പുനരാരംഭിക്കും.
ഇതുവരെ പരിശീലനത്തിൽ മികച്ചു നിന്ന ആഷിഖ് വിയ്യാറയൽ പരിശീലകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ നവംബറിലാണ് ആഷിഖ് കുരുണിയൻ പൂനെ സിറ്റിയിൽ നിന്നു വായ്പാടിസ്ഥാനത്തിൽ സ്പാനിഷ് ലീഗ് ക്ലബായ വിയ്യാറയലിൽ എത്തിയത്.