കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ രജിസ്റ്റർ ചെയ്യാൻ എന്തു ചെയ്യണം!?

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി സോക്കർ സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. കേരളത്തിലെ പതിനാലു ജില്ലകളിലും ബ്ലാസ്റ്റേഴ്സ് സോക്കർ സ്കൂളുകൾ ആരംഭിക്കുന്നുണ്ട്. നാല് ഏജ് കാറ്റഗറിയിലാണ് സോക്കർ സ്കൂളിലേക്ക് അഡ്മിഷൻ എടുക്കുന്നത്. അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16 എന്നീ പ്രായപരിധിയിൽ വരുന്ന കുട്ടികളെ സ്കൂളിലേക്ക് രജിസ്റ്റർ ചെയ്യാം. ചേരുമ്പോൾ ബ്ലാസ്റ്റേഴ്സ് ജേഴ്സിയും കിറ്റും കുട്ടികൾക്ക് നൽകപ്പെടും.

രജിസ്റ്റർ ചെയ്യാൻ വേണ്ടി www.kbfc.co.in എന്ന വിലാസത്തിൽ പോയി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂളിന്റെ ആപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്;
974559 1111 – Alapuzha, Kottayam, Pathanamthitta
974559 2222 – Kasargod, Kannur, Kozhikode, Palakkad, Wayanad
974559 3333 – Kollam, Trivandrum
974559 4444 – Ernakulam, Idukki, Thrissur, Malappuram

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement