
ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയുടെ പുതിയ ബാച്ച് ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പിലേക്കുള്ള സെലക്ഷൻ സ്പെറ്റംബർ 29 ന് രാവിലെ 7.30 ന് മുതുവട്ടൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
അണ്ടർ 17, അണ്ടർ 14, അണ്ടർ12 തുടങ്ങിയ വിഭാഗത്തിലേക്കാണ് സെലക്ഷൻ നടക്കുന്നത്. 2000- 2009 വർഷങ്ങൾക്കിടയിൽ ജനിച്ച കുട്ടിക്കൾക്ക് സെലക്ഷന് പങ്കെടുക്കാം. വിദഗ്ധ പരിശീലകരാണ് ക്യാമ്പ് നയിക്കുന്നത്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്തം29 ന് കാലത്ത് 7.30 ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുക. ഫോട്ടോ,വയസ്സു തെളിയിക്കാനുള്ള രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എന്നിവ കൈവശം വെച്ച് കളിക്കാനുള്ള തയ്യാറെടുപ്പോടെ എത്തിച്ചേരണമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9895840885, 8111843088, 9847799499
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial