ഗോകുലം എഫ് സി യാത്ര തുടങ്ങി

കേരളത്തിന്റെ ഐ ലീഗ് ക്ലബാവുക എന്ന സ്വപ്നവും നെഞ്ചിലേറ്റിയുള്ള ഗോകുലം എഫ് സിയുടെ യാത്ര ഇന്നാരംഭിച്ചു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കോച്ച് ബിനോ ജോർജ്ജിന്റേയും അസിസ്റ്റന്റ് കോച്ച് സാജിറുദ്ദീന്റ്റ്റേയും കീഴിൽ ഇന്നു ഗോകുലം എഫ് സി താരങ്ങൾ ആദ്യ പരിശീലനത്തിനിറങ്ങി.

ഫോട്ടോ : വിശ്വകുമാർ

ഇന്നലെ ആരംഭിക്കാനിരുന്ന ക്യാമ്പ് ഇ അഹമ്മദ് സാഹിബിന്റെ‌ മരണത്തെ തുടർന്നു ഇന്നേക്കു നീട്ടുകയായിരുന്നു. കേരള താരങ്ങൾ മാത്രമാണ് ആദ്യ പരിശീലന ദിവസം എത്തിയത്.  കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി തിളങ്ങിയ സുശാന്ത് മാത്യൂ, സന്തോഷ് ട്രോഫി താരമായ നൗഷാദ് ബാപ്പു എന്നിവർ പരിശീലനത്തിനുണ്ടായിരുന്നു.

ഫോട്ടോ : വിശ്വകുമാർ

വരും ദിവസങ്ങളിൽ വിദേശ താരങ്ങളും കൊൽകത്തയിൽ നിന്നുള്ള താരങ്ങളും ഗോകുലം എഫ് സിയോടൊപ്പം പരിശീലനത്തിനെത്തും. വരാനിരിക്കുന്ന കേരള പ്രീമിയർ ലീഗ് കിരീടമാണ് ഗോകുലം എഫ് സി ആദ്യ ലക്ഷ്യമായി കരുതിയിരിക്കുന്നത്. മഞ്ഞയും കറുപ്പും നിറമുള്ള ജേഴ്സിയിലാണ് ഗോകുലം എഫ് സി താരങ്ങൾ അണിനിരന്നത്.

Previous articleശിവജിയൻസിനെ വിറപ്പിച്ച് റെഡ് സ്റ്റാർ തൃശൂർ
Next articleസൂപ്പറിൽ സൂപ്പറായി സ്റ്റുഡിയോ, തുടർച്ചയായ ഒമ്പതാം വിജയം