ഗ്ലോബൽ കപ്പ്; സെമി ഫൈനൽ പോരട്ടങ്ങൾ വൈകിട്ട്

ഗ്ലോബൽ കപ്പ് അക്കാദമി ടൂർണമെന്റിന്റെ സെമി ലൈനപ്പായി. ഇന്ന് വൈകിട്ട് നടക്കുന്ന ആദ്യ സെമിയിൽ ഫൈനലിൽ ലുക്കാ സോക്കർ അക്കാദമി ഇ എഫ് എ എറണാകുളത്തേയും രണ്ടാം സെമിയിൽ ആതിഥേയരായ ഗ്ലോബൽ അക്കാദമി കണ്ണൂർ ഓറഞ്ച് അക്കാദമിയേയും നേരിടും. ആദ്യ സെമി 4.30നും രണ്ടാം സെമി 5.30നും തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ക്വാർട്ടർ പോരാട്ടത്തിൽ ക്രസന്റ് കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഓറഞ്ച് ഫുട്ബോൾ സ്കൂളും, ചലഞ്ചേഴ്സ് ചെറുവടിയെ എതിരില്ലാത്ത ഒരു ഗോളിന് എഫ് എഫ് അക്കാദമി എറണാകുളവും, കെ വൈ ഡി എഫ് കൊണ്ടോട്ടിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഗ്ലോബൽ എഫ് സിയും പരാജയപ്പെടുത്തി. പറപൂര് എഫ് സിയെ ലൂക്കാ സോക്കർ അക്കാദമി ടൈ ബ്രേക്കറിലാണ് പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial