ഗോകുലം എഫ് സി; നാലു മലയാളി താരങ്ങൾ കൂടെ

- Advertisement -

കഴിഞ്ഞ ദിവസം ജിഷ്ണു ബാലകൃഷ്ണനുമായി കരാറൊപ്പിട്ട ഗോകുലം എഫ് സി പുതിയ നാലു മലയാളി താരങ്ങളുമായി കൂടെ കരാർ ഒപ്പിട്ടു. ഇന്നലെ മലപ്പുറത്തു വെച്ചായിരുന്നു സൈനിംഗ്.

ബസേലിയോസ് കോളേജ് താരങ്ങളായ റാഷിദ്, ബിജേഷ് ബാലൻ, ദിബിൻ, സൽമാൻ എന്നീ താരങ്ങളാണ് പുതുതായി ഗോകുലം ക്ലബിന്റെ ഭാഗമായത്. നാലു പേരും എം ജി യൂണിവേഴ്സിറ്റിക്കു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. വയനാട് സ്വദേശിയായ റാഷിദ് മധ്യനിരയിലാണ് തിളങ്ങാറുള്ളത്. മുമ്പ് യുണൈറ്റഡ് എഫ് സി കൊൽക്കത്തയ്ക്കു വേണ്ടിയും റാഷിദ് കളിച്ചിരുന്നു.

ബിജേഷ് ബാലൻ തൃശ്ശൂർ സ്വദേശിയാണ്. മുൻ ഐ ലീഗ് താരം ബിനീഷ് ബാലന്റെ അനുജൻ. മധ്യനിരയിലാണ് ബിജേഷും ഗോകുലത്തിനു വേണ്ടി ഇറങ്ങുക. ഇടതു വിങ്ങിൽ കളിക്കാൻ ഇറങ്ങുന്ന സൽമാൻ എം എസ് പി സ്കൂളിനു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. തിരൂർ സ്വദേശിയാണ്. ബസേലിയോസ് കോളേജിലെ തന്നെ ദിബിനും ഗോകുലം എഫ് സിയുമായി കരാർ ഒപ്പുവെച്ചു. ദിപിൻ ചാലക്കുടി സ്വദേശിയാണ്.

കൊൽക്കത്തയിൽ ചാമ്പ്യന്മാരായി വരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമംഗളിൽ പ്രമുഖരായ ഷിഹാദ് നെല്ലിപ്പറമ്പൻ, നാസർ എന്നിവരും ഗോകുലം എഫ് സിയിൽ ഉടൻ എത്തും.

Advertisement