യുഎസ്ടി ഗ്ലോബല്‍ ഗോള്‍: പേ കോമേഴ്സും ഫിന്‍ജന്റും വിജയികള്‍

- Advertisement -

കൊച്ചി ഫെബ്രുവരി 19 : ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സര്‍വീസസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റായ ഗോള്‍ അഞ്ചാം പതിപ്പിനു സമാപനമായി. ആവേശം നിറഞ്ഞ ഫൈനലിൽ പേ കോമേഴ്‌സ് ടീം, ഏൺസ്റ് ആൻഡ് യങ് ടീമിനെ (സ്കോർ 4 -2) പരാജയപ്പെടുത്തി. യു എസ് ടി റെഡ്സ് മൂന്നാം സ്ഥാനക്കാരായി.

വനിതകളുടെ ഫൈനൽ മത്സരങ്ങളിൽ ഫിൻജന്റ്, സി ടി എസിനെ പരാജയപ്പെടുത്തി വിജയികളായി. ഗോൾ 2017 ട്രോഫി കൂടാതെ ഒന്നാം സ്ഥാനം നേടിയ ടീമിന് 15000 രൂപയും, രണ്ടാം സ്ഥാനാർഹരായ ടീമിന് 10000 രൂപയും സമ്മാനമായി ലഭിച്ചു. വനിത വിഭാഗത്തില്‍ സിടിഎസിനെ 3-1 നു തകര്‍ത്ത് ഫിന്‍ജന്റ് വിജയകിരീടമണിഞ്ഞത്.

സൂപ്പര്‍ പെയറില്‍ 4-2 നു വിപ്രോയെയാണ് ഫിന്‍ജന്റിന്റെ അരുണ്‍ തോമസ്-സൂസന്ന വര്‍ഗ്ഗീസ് സഖ്യം തകര്‍ത്തത്.

തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സമാപന ചടങ്ങിൽ ജേതാക്കളായ ടീമുകൾക്ക് ദേശീയ വോളിബാൾ താരം ടോം ജോസഫ്, അന്താരാഷ്ട്ര ഫുട്ബാൾ റഫറിയായ ബെന്റല ഡി കോത്ത് എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. യു എസ് ടി ഗ്ലോബലിൽ നിന്ന് കൊച്ചി സെന്റർ ഓപ്പറേഷൻസ് മേധാവി സുനിൽ ബാലകൃഷ്ണൻ, മനോജ് ആലപ്പാട്ട് എന്നിവർ സംബന്ധിച്ചു.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ഫുട്ബാള്‍ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ഗോൾഡൻ ബോൾ അവാർഡ് അഗസ്റ്റിൻ (ഏൺസ്റ് ആൻഡ് യങ്), ഗോൾഡൻ ഗ്ലവ് അവാർഡ് സോനു നായർ (ഏൺസ്റ് ആൻഡ് യങ്), ഗോൾഡൻ ബൂട്ട് അവാർഡ് അരവിന്ദ് കെ ജി (പേ കോമേഴ്‌സ്), വനിതാ വിഭാഗം മികച്ച താരം മേഘ ജോസ് (കോണ്ടുവന്റ്), മികച്ച ആരാധകനുള്ള അവാർഡ് സയ്യദ് ബാസിം (ജിയോജിത്) എന്നിവർക്ക് ലഭിച്ചു.

ഇന്‍ഫോപാര്‍ക്കിലെ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ട് യു.എസ്.ടി ഗ്ലോബല്‍ നടത്തി വരുന്ന ഇന്റര്‍കമ്പനി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റാണ് ഗോള്‍.

യു.എസ്.ടി. ഗ്ലോബല്‍:
ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗസാങ്കേതികസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ്യു.എസ്.ടി. ഗ്ലോബല്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജീവിത പരിവര്‍ത്തനം എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന യു.എസ്.ടി. ഗ്ലോബലിന് ഡിജിറ്റല്‍സേവനങ്ങള്‍ നല്‍കുന്നതില്‍സവിശേഷമായ മുന്‍തൂക്കമാണുള്ളത്. കുറച്ച് ഉപഭോക്താക്കള്‍, കൂടുതല്‍ ശ്രദ്ധ എന്ന ബിസിനസ്ആശയം പ്രാവര്‍ത്തികമാക്കുന്ന യു.എസ്.ടി. ഗ്ലോബല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ എന്നുംമികവിന്റെ പാരമ്യവും, ഒപ്പം ഉപഭോക്താവിന്റെ ദീര്‍ഘകാല വിജയങ്ങള്‍ക്കുള്ളവയുമാകാന്‍ അതീവ ശ്രദ്ധാലുക്കളാണ്. കാലിഫോര്‍ണിയയിലെ അലീസോവിയേഹോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.ടിഗ്ലോബലിന് നാലു ഭൂഖണ്ഡങ്ങളിലായി 25 രാഷ്ട്രങ്ങളില്‍ 15000 ജീവനക്കാരുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ust-global.com

Advertisement