താരങ്ങൾക്ക് അവസരം ഒരുക്കി എഫ് സി തൃശ്ശൂർ, ജൂലൈ 29ന് ട്രയൽസ്

- Advertisement -

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ വൻ മുന്നേറ്റം നടത്തി കേരളക്കരയുടെ ശ്രദ്ധ നേടിയ എഫ് സി തൃശ്ശൂർ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നു. പുതിയ സീസണു മുന്നോടിയായുള്ള എഫ് സി തൃശ്ശൂരിന്റെ ട്രയൽസ് ജൂലൈ 29ന് ശനിയാഴ്ച നടക്കും. കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ യുവനിരയുമായി എത്തിയ എഫ് സി തൃശ്ശൂർ ഫൈനലിലാണ് യാത്ര അവസാനിപ്പിച്ചത്.

ജൂലൈ 29ന് ശനിയാഴ്ച തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് ട്രയൽസ് നടക്കുക. താല്പര്യമുള്ള താരങ്ങൾ ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9847 027626, 9747 110010

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement