എഫ് സി തൃശ്ശൂർ പുതിയ താരങ്ങൾക്ക് അവസരം

- Advertisement -

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ വിപ്ലവമായി മാറിയ തൃശ്ശൂരിന്റെ സ്വന്തം ക്ലബ് എഫ് സി തൃശ്ശൂർ പുതിയ നാലു താരങ്ങളെ ടീമിലേക്ക് ക്ഷണിക്കുകയാണ്. കാല്പന്തു കളിയിൽ മികവു തെളിയിച്ച നിങ്ങളിൽ ആർക്കും ആ അവസരം ലഭിക്കാം. ഒരു സ്റ്റോപ്പർ ബാക്ക്, ഒരു സെന്റർ ഹാഫ്, ഒരു ഗോൾ കീപ്പർ ഒരു സ്ട്രൈക്കർ എന്നിങ്ങനെ നാലു താരങ്ങളെയാണ് പുതിയ സീസണ് ഒരുങ്ങുന്ന എഫ് സി തൃശ്ശൂർ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ വൻ താരനിരയും പാരമ്പര്യവുമൊക്കെ ആയി വന്ന എല്ലാ ടീമുകളെയും മറികടന്ന് മുന്നേറിയാണ് എഫ് സി തൃശ്ശൂർ ഫൈനൽ വരെ എത്തിയത്. കിരീടം കെ എസ് ഇ ബി നേടിയെങ്കിലും യുവപ്രതിഭകളെ വെച്ച് കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയ എഫ് സി തൃശ്ശൂർ ആയിരുന്നു കഴിഞ്ഞ കെ പി എല്ലിലെ മികച്ച ക്ലബായി മാറിയത്.

ആ യുവനിരയുടെ കൂടെ പുതിയ ചാലഞ്ചുകളിൽ ഒപ്പം ചേരാനാണ് എഫ് സി തൃശ്ശൂർ ഇപ്പോൾ മൂന്നു താരങ്ങളെ ക്ഷണിക്കുന്നത്. തൃശ്ശൂരിനും തൃശ്ശൂരിനു സമീപമുള്ള ജില്ലകളായ എറണാകുളം പാലക്കട് മലപ്പുറം മേഖലയിൽ ഉള്ള താരങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്. തിരഞ്ഞെടുക്കുന്ന താരങ്ങൾക്ക് സയന്റിഫിക് ട്രെയിനിംഗ് ,ഇൻഷ്യൂറൻസ് കവറിംഗ് എന്നിവ ക്ലബ് ഒരുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – +919633527208

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement