എഫ് സി കേരള ഇന്നു മുതൽ ഫുട്ബോൾ പ്രേമികളുടേത്

FC Kerala Logo
- Advertisement -

എഫ് സി കേരളയെ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഇന്നു സമർപ്പിക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് തൃശൂരിലെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം പരിസരത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങിൽ പരിശീലകരായ ഒളിമ്പ്യൻ ശ്രീ സൈമൺ സുന്ദർ രാജ്, മുൻ കാലിക്കറ്റ് യൂണി. പരിശീലകൻ ശ്രീ സി.പി.എം ഉസ്മാൻ കോയ എന്നീ പ്രഗത്ഭർക്ക് “രാജശില്പി” പുരസ്കാരവും ഒളിമ്പ്യൻ ശ്രീ ഒ ചന്ദ്രശേഖരൻ, അർജ്ജുന അവാർഡ് ജേതാവ് ശ്രീ ഐ.എം.വിജയൻ എന്നിവർക്ക് “കേളിരത്ന” പുരസ്കാരവും നൽകി ആദരിക്കും.

ഇതോടൊപ്പം മുൻ ഇന്ത്യൻ താരങ്ങൾക്കും (പുരുഷ-വനിത) , 5 വർഷം സന്തോഷ് ട്രോഫിക്ക് കേരളത്തിന് വേണ്ടി കളിച്ചവർക്കും, പ്രശസ്ത പരിശീലകർക്കും ഓണററി അംഗത്വം നൽകി ആദരിക്കും

തൃശൂരിൽ നടക്കുന്ന പരിപാടിയിൽ ക്ലബ്ബിന്റെ ധനസ്രോതസ്സായ പൊതുജനങ്ങൾക്കുളള അംഗത്വ വിതരണവും നടക്കും. ചടങ്ങിലേക്ക് ഫുട്ബോളിനെ സ്നേഹിക്കുന്ന പൊതുജനങ്ങളെ മുഴുവൻ സ്വാഗതം ചെയ്യുന്നതായി എഫ് സി കേരളക്ക് ഡയറക്ടർ നാരായണ മേനോൻ അറിയിച്ചു.

fb_img_1479495283137

Advertisement