
കേരള പ്രീമിയർ ലീഗിൽ നിർഭാഗ്യം വില്ലനായെങ്കിലും എഫ് സി കേരളയ്ക്ക് തളരാൻ താല്പര്യമില്ല. പ്രൊഫഷണൽ രീതിയിൽ തന്നെ ഒരോ ചുവട് വെച്ച് മുന്നേറാനാണ് ജനങ്ങളുടെ ക്ലബായ എഫ് സി കേരളയുടെ തീരുമാനം. ഐ ലീഗിന്റെ മൂന്ന് ഫോർമാറ്റിലും ടീമിറക്കുന്ന ഒരോയൊരു ക്ലബാവുന്ന തയ്യാറെടുപ്പിലാണ് എഫ് സി കേരള ഇപ്പോൾ.
ജൂനിയർ ടീമുകളെ ഐ ലീഗിലേക്ക് എത്തിക്കാനുള്ള എഫ് സി കേരളയുടെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അക്കാദമിയിലെ കുട്ടികൾക്ക് ദേശീയ തലത്തിലുള്ള അവസരമാകും ഇത്. എഫ് സി കേരള വരാൻ പോകുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും കളിക്കും എന്നാണ് അറിയാൻ പറ്റുന്നത്.
നേരത്തെ കേരള പ്രീമിയർ ലീഗിൽ മികച്ച തുടക്കം ലഭിച്ച എഫ് സി കേരളയുടെ കുതിപ്പിന് വിനയായത് ക്വാർട്സിന്റെ അപ്രതീക്ഷിത പിന്മാറ്റമായിരുന്നു. ക്വാർട്സിനെതിരായുള്ള എഫ് സി കേരളയുടെ രണ്ടു വിജയങ്ങളും കണക്കിൽ എടുക്കാതെ ആയപ്പോൾ ഗ്രൂപ്പിൽ പൊടുന്നനെ പിറകോട്ട് പോവുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial