എവർഗ്രീൻ എഫ് സിക്ക് ലോഗോയിൽ പണി, ലോഗോ ഇനി പുതിയത് വരും

കേരളത്തിന്റെ പുത്തൻപുതിയ ക്ലബായ കേരള എവർഗ്രീൻ എഫ് സിക്ക് തുടക്കത്തിൽ തന്നെ പിഴവു പറ്റിയിരിക്കുകയാണ്. എവർഗ്രീൻ എഫ് സിയുടെ ഈ മാസം തുടക്കത്തിലെ പ്രഖ്യാപനത്തോടൊപ്പം പുറത്തുവിട്ട ക്ലബിന്റെ ഔദ്യോഗിക ലോഗോ ആണ് ക്ലബിനെ ഇപ്പോൾ വിവാദത്തിൽ ആക്കിയിരിക്കുന്നത്. എവർഗ്രീൻ എഫ് സിയുടെ ലോഗോ 1942ൽ നിലവിൽ വന്ന അയർലണ്ട് ക്ലബായ ബ്രേയ് വാണ്ടേയ്സ് എന്ന ഫുട്ബോൾ ക്ലബിന്റെ ലോഗോയുടെ നേർപകർപ്പാണ് എന്നത് സോഷ്യൽ മീഡിയയിലൂടെ ഫുട്ബോൾ നിരീക്ഷകർ ചൂണ്ടികാണിക്കുക ആയിരുന്നു.

സംഗതി വിവാദമായതോടെ ക്ലബ് അധികൃതർ ലോഗോ പിൻവലിക്കുകയും ഫുട്ബോൾ ആരാധകരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലോഗോ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ച ഏജൻസിക്കു പറ്റിയ തെറ്റാണ് എന്നാണ് ക്ലബിന്റെ വിശദീകരണം. ക്ലബ് ബ്രേ വാണ്ടേഴ്സ് എഫ് സിയോടും ക്ഷമാപണം നടത്തി. പുതിയ ലോഗോ ഉടൻ ഉണ്ടാകുമെന്നും ക്ലബ് അധികൃതർ അറിയിച്ചു.

എന്തായാലും ഐ ലീഗിന് വേണ്ടി തയ്യാറെടുക്കുന്ന ക്ലബ് ആയതു കൊണ്ടും കേരളത്തിന്റെ പുതിയ പ്രതീക്ഷയായതു കൊണ്ടും ഫുട്ബോൾ പ്രേമികൾ ഈ സംഭവത്തിനു ശേഷവും തങ്ങളുടെ പിന്തുണ ക്ലബിന്റെ കൂടെ ഉണ്ടെന്ന് സംഭവം വിവാദമായ ട്വിറ്ററിലൂടെ തന്നെ അറിയിച്ചു.

ഐ ലീഗിനായുള്ള ബിഡ് സമർപ്പിക്കാൻ ഒരുങ്ങുന്ന രണ്ട് കേരള ക്ലബുകളിൽ ഒന്നാണ് എവർഗ്രീൻ എഫ് സി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവേഫയിലും ഫിഫയിലും വില്ലർ ഇനിയില്ല
Next articleഗ്ലോബല്‍ ഫുട്ബോള്‍ അക്കാദമി കളിക്കാരെ തിരഞ്ഞെടുക്കുന്നു